Alien: Earth Season 01
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)

എംസോൺ റിലീസ് – 3519

Subtitle

19705 Downloads

IMDb

8/10

വർഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരിൽ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തിൽ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാർസി എന്ന പെൺകുട്ടി. അങ്ങനെയിരിക്കെ വെയിലൻഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തിൽ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയിൽ മാർസിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാൻ വേണ്ടി ഇപ്പോൾ വെൻഡി എന്ന പേരിൽ അറിയപ്പെടുന്ന മാർസി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാൽ ആ പേടകത്തിൽ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവർക്കാർക്കും അറിയില്ലായിരുന്നു.