Alien vs. Predator
ഏലിയൻ vs. പ്രിഡേറ്റർ (2004)

എംസോൺ റിലീസ് – 3281

Download

4538 Downloads

IMDb

5.7/10

വർഷം 2004. വേലാന്റ് കമ്പനിയുടെ ഉപഗ്രഹം അന്റാർട്ടിക്കയിൽ 2000 അടി താഴ്ചയിൽ പിരമിഡെന്ന് തോന്നിക്കുന്ന ആദിമസംസ്ക്കാരത്തിന്റെ അവശേഷിപ്പ് കണ്ടെത്തുന്നു. ലോകചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർക്കണമെന്ന ആഗ്രഹത്തോടെ, വേലാന്റ് കമ്പനിയുടമ കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ഖനനോപകരങ്ങളും വിദഗ്ധരുടെ സംഘവുമായി അന്റാർട്ടിക്കയിലേക്ക് പുറപ്പെടുന്നു.

എന്നാൽ അവിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു. വെറും ഒറ്റ ദിവസം കൊണ്ട് മറ്റാരോ ആ 2000 അടി വളരെ തന്മയത്വത്തോടെ കുഴിച്ച് പിരമിഡ് വരെ ചെന്നിരിക്കുന്നു. അത്രയും പുരോഗമിച്ച ടെക്‌നോളജി ലോകത്തെവിടെയുമില്ല. അപ്പോള്‍ ആരാണവർ? എന്താണ് അവരുടെ ഉദ്ദേശ്യം? അതറിയാനുള്ള ജിജ്ഞാസയോടെ ആ ദൗത്യസംഘം കീഴേക്ക്, ആ ആദിമസംസ്ക്കാരത്തിന്റെ ശേഷിപ്പിലേക്ക് ഇറങ്ങുന്നു. അവിടെ അവരെ എന്താകും കാത്തിരിക്കുന്നത്?!

പ്രശസ്തമായ രണ്ട് ഫ്രാഞ്ചെസികളിലെ വില്ലൻവർഗ്ഗങ്ങൾ നേർക്കുനേർ വരുന്ന കഥയാണിത്. അവരിൽ ആര് ജയിച്ചാലും ഇടയിൽ പെട്ടുപോകുന്ന മനുഷ്യർക്ക് നഷ്ടം പറ്റുമെന്നതിൽ സംശയമില്ല. എങ്കിലും ശത്രുവിന്റെ ശത്രു മിത്രമെന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍, ഇവരിൽ ആരുടെ കൂടെ നിൽക്കുന്നതാകും ഒന്നുകൂടി ഭേദം?!