Aliens
ഏലിയന്‍സ് (1986)

എംസോൺ റിലീസ് – 2436

Download

6522 Downloads

IMDb

8.4/10

1979-ൽ റിലീസ് ചെയ്ത റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ് 1986-ല്‍ ഇറങ്ങിയ ജെയിംസ്‌ കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്“.

ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് “ഏലിയന്‍സ്“.

ആദ്യ സിനിമയില്‍ പര്യവേഷണം ചെയ്യപ്പെട്ട ഗ്രഹത്തില്‍ ഈ 57 വര്‍ഷത്തിനിടയില്‍ ഒരു കോളനി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ പെട്ടെന്നൊരു ദിവസം കോളനിയും ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുന്നു. എന്താണ് കോളനിക്ക് സംഭവിച്ചതെന്ന് അറിയാന്‍ ഒരു പട്ടാള സംഘം ആ ഗ്രഹത്തിലേക്ക് പോകുന്നു. കോളനിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ സിനിമ കാണുക.

കഥാതുടര്‍ച്ച മനസ്സിലാക്കാനായി ആദ്യ ഭാഗമായ “ഏലിയന്‍” കാണേണ്ടതാണ്.

മുന്നറിയിപ്പ്: ചെറിയ കുട്ടികളെ ഈ സിനിമകള്‍ കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.