American Manhunt: Osama bin Laden
അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ (2025)

എംസോൺ റിലീസ് – 3525

Download

1905 Downloads

IMDb

7.7/10

അമേരിക്കൻ മാൻഹണ്ട്: ഒസാമ ബിൻ ലാദൻ– എന്ന ഡോക്യുമെൻ്ററി, 2001-സെപ്റ്റംബർ-11 ന് ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ന്യൂയോർക്കിൽ ഭീകരാക്രമണം നടത്തിയ അൽ-ഖയ്ദ തലവൻ ബിൻ ലാദനെ പിടികൂടാൻ അമേരിയ്ക്ക നടത്തിയ പത്തുവർഷത്തെ അന്വേഷണത്തിൻ്റെ ഉദ്വേഗജനകമായ നാൾവഴികളാണ്.

ചിലവഴിച്ച സമയം കൊണ്ടും പണം കൊണ്ടും സഹകരിച്ച രാജ്യങ്ങളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും എണ്ണം കൊണ്ടും ചരിത്രത്തിലെ ഏറ്റവും വലിയ മാൻഹണ്ടായി ഇതറിയപ്പെടുന്നു.

ഒരു ഡോക്യുമെൻ്ററിയാണങ്കിലും ഇതിലെ സംഭാഷണശൈലി, ഗ്രാഫിക്സ്, ആഖ്യാനരീതി ഇവയെല്ലാം ചേർന്ന് ഇതിനെ ഒരു ത്രില്ലർ സിനിമയുടെ അനുഭവമായി മാറ്റുന്നു. യഥാർത്ഥ സംഭവങ്ങളും ദുഃഖകരമായ ഓർമ്മകളും ഗൂഢാലോചനകളും ഭയവും ആവേശവുമൊക്കെ സമാന്തരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഈ ചിത്രീകരണം മനസിൽ നിന്നും മായാത്ത ഒരനുഭവമാണ്.