എം-സോണ്‍ റിലീസ് – 2631
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Charles McDougall |
പരിഭാഷ | ഷൈജു എസ് |
ജോണർ | കോമഡി, ഡ്രാമ |
മരിയ ചുഴലിക്കാറ്റിന്റെ ആഘാതം പോർട്ടോ റിക്കോയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി എല്ലാവരേയും ഒരുപോലെ കഷ്ടത്തിലാക്കിയിരിക്കുന്നു. സെക്കൻഡ് ഹാൻഡ് കാർ വില്പനക്കാരനായ റാഫ കച്ചവടമില്ലാതെയിരിക്കുയാണ്. ആ സമയത്താണ് തൊട്ടടുത്ത് പുതുതായി താമസത്തിന് വന്ന ആന എന്ന 11 വയസ്സുകാരി റാഫയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുന്നത്. അമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയപ്പോൾ സോഷ്യൻ സർവീസുകാരുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ റാഫയുടെ കാറിൽ ഒളിച്ചു കഴിയുകയിരുന്നു. തന്നെ വിട്ടു പോവാതെ കൂടെത്തന്നെ നടക്കുന്ന അവളെ ഒഴിവാക്കാൻ റാഫ പഠിച്ച പണിയെല്ലാം നോക്കുന്നുണ്ട്. അവസാനം റാഫ അവളുടെ അമ്മയെ ജയിലിൽ പോയി കണ്ട് ആനയുടെ അച്ഛന്റെ അഡ്രസ്സ് വാങ്ങിക്കുന്നു. ഈ സമയത്താണ് ലോണടക്കാത്തതിന്റെ പേരിൽ റാഫയുടെ കാറുകളെല്ലാം ബാങ്കുകാർ കൊണ്ടുപോവുന്നത്. പോരാത്തതിന് വട്ടിപ്പലിശക്കാർക്ക് പണം കൊടുക്കാനുള്ള അവസാന തിയതിയും അടുത്തു.
അങ്ങനെ ആനയെയും കൊണ്ട് അവളുടെ അച്ചന്റെ വീട് തേടി അവർ നടത്തുന്ന യാത്രയും അതിനിടയിൽ പണം കണ്ടെത്താൻ ചെയ്തു കൂട്ടുന്ന വേലത്തരങ്ങളുമൊക്കെയാണ് കഥയുടെ ഇതിവൃത്തം. ലോഗൻ എന്ന ചിത്രത്തിലൂടെ സുപരിചിതയായ Dafne Keen ആണ് കേന്ദ്ര കഥാപാത്രമായ ആനയായി അഭിനയിച്ചിരിക്കുന്നത്.