Angels and Demons
ഏഞ്ചല്‍സ് ആന്‍ഡ്‌ ഡീമന്‍സ് (2009)

എംസോൺ റിലീസ് – 357

Download

5915 Downloads

IMDb

6.7/10

ഇല്ല്യുമിനാറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുരാതന ഭാതൃസംഘടന, വീണ്ടും പുനര്‍ജ്ജനിക്കുപ്പെടുമ്പോള്‍, അവരുടെ കൊടിയ വെറുപ്പിനിരയായ കത്തോലിക്കാ തിരുസഭയെ ഒരു പതനത്തില്‍ നിന്നും രക്ഷിക്കാന്‍ ഹാര്‍വാര്‍ഡ്‌ ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാംഗ്ഡന്‍, തന്റെ അറിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാന്‍ ബ്രൌണിന്റെ ഡാ വിഞ്ചി കോഡിന് ശേഷം ഇതേ പേരില്‍ അദ്ദേഹം എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കി പുനരാവിഷ്ക്കരിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, റോണ്‍ ഹോവാര്‍ഡ് ആണ്. പുസ്തകത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ചിത്രത്തിനായില്ലെങ്കിലും, ടോം ഹാങ്ക്സിന്റെ പ്രകടനം കൊണ്ടും ചിത്രീകരണ മേന്മകൊണ്ടും വന്‍ വിജയം നേടിയിരുന്നു.