Annihilation
അനൈഹിലേഷൻ (2018)

എംസോൺ റിലീസ് – 2542

പരിഭാഷ

10474 ♡

IMDb

6.8/10

ഭൂമിയില്‍ ഒരു ലൈറ്റ്ഹൗസിനടുത്ത് ഒരു ഉല്‍ക്ക പതിക്കുന്നു. ആ ഭാഗത്തെ പരിസ്ഥിതിയില്‍ ഇതു മൂലം വലിയ മാറ്റമുണ്ടാകുന്നു.  ഇവിടേക്ക് സൈനിക മിഷന്റെ  ഭാഗമായി വന്ന് അപകടത്തിലായ  തന്റെ ഭര്‍ത്താവിനുവേണ്ടി  ബയോളജിസ്റ്റും മുന്‍ സൈനികയുമായ ലീന ഇതേ ലൈറ്റ്ഹൗസിലേക്ക് പോകുന്ന മറ്റു നാല് ശാസ്‌ത്രജ്ഞകളോടൊപ്പം ചേരുന്നു. ഇവിടേക്ക് പോകുന്ന ഇവര്‍ക്ക് പിന്നീട് നേരിടേണ്ട വരുന്ന പ്രശ്നങ്ങളിലൂടെയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. 

Ex Machina യുടെ സംവിധായകന്‍ അലക്സ് ഗാർലാൻഡിന്റെ സംവിധാന മികവില്‍ പുറത്തുവന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് അനൈഹിലേഷൻ. മികച്ച വിഷ്വലുകളും നാറ്റലി പോർട്ട്മാന്‍, ടെസ്സ തോംസൺ എന്നിവരുടെ അഭിനയമികവും ഈ സിനിമയുടെ പ്രത്യേകതകളാണ്.