Anora
അനോറ (2024)

എംസോൺ റിലീസ് – 3433

ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ.

അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ ഒരാഴ്ച അവളുമായി ചിലവിടുന്നു. അളവില്ലാത്ത പണത്തിന്റെ ബലത്തിൽ അവർ കൂട്ടുകാരുമൊത്ത് അർമാദിക്കുന്നു. പിന്നീട് ഇവർ വേഗസിൽ വെച്ച് വിവാഹിതരാവുകയും ചെയ്യുന്നു. ഈ വിവരമറിഞ്ഞ റഷ്യൻ മാതാപിതാക്കൾ അവരുടെ വിവാഹം റദ്ദാക്കാനായി തങ്ങളുടെ ആളുകളെ ഇവരുടെ അടുക്കലേക്കയക്കുന്നു.

അതിന് ശേഷം ഒരു പ്രിയദർശൻ സിനിമ പോലെ കോമഡി ട്രാക്കിലേക്ക് മാറുകയാണ് ചിത്രം. കോമഡിയിലൂടെ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രസക്തമായ വിഷയം കൈകാര്യം ചെയ്താണ് അവസാനിക്കുന്നത്.

ചിത്രം 2024-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ “പാം ഡോ” അവാർഡ് നേടുകയുണ്ടായി. 2025-ലെ ഓസ്കാര്‍ പുരസ്കാരവേളയില്‍ മികച്ച ചിത്രം, സംവിധായകന്‍, നടി, തിരക്കഥ, ചിത്രസംയോജനം എന്നീ അവാര്‍ഡുകളും നേടുകയുണ്ടായി.

ധാരാളം നഗ്നരംഗങ്ങൾ, തെറിയുടെ അതിപ്രസരം, മയക്കുമരുന്നുപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങിയവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ചിത്രം കാണുക.