Ant-Man and the Wasp
ആന്‍റ്-മാന്‍ ആന്‍റ് ദി വാസ്പ് (2018)
എംസോൺ റിലീസ് – 1151
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Peyton Reed |
പരിഭാഷ: | വിവേക് വി.ബി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ |
ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്‍റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്‍റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM ലേക്ക് എത്തിപ്പെടാന്‍ വേണ്ടിയുള്ള ശ്രമത്തിലുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തമ്മില്‍ കാണാത്ത സ്കോട്ടും പിമ്മും ഹോപ്പും ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒന്നിക്കേണ്ടി വരുന്നു. മൂന്ന് ദിവസം കൂടെ തന്‍റെ ശിക്ഷാകാലാവധി അവസാനിക്കാനിരിക്കെ എഫ്ബിഐ അറിയാതെ സ്കോട്ടിനു വീണ്ടും ആന്റ്മാന്‍ ആകേണ്ടി വരുന്നതുനാണ് തുടര്‍ന്നുള്ള കഥ.