Anthropocene: The Human Epoch
ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക് (2018)

എംസോൺ റിലീസ് – 2327

IMDb

7.2/10

Movie

N/A

2018ൽ പുറത്തിറങ്ങിയ കനേഡിയൻ ഡോക്യുമെന്ററി ആണ് ‘ആന്ത്രോപോസീൻ: ദി ഹ്യൂമൻ ഇപോക്’. മനുഷ്യനിർമിതമായ യുഗമായ ‘ആന്ത്രോപോസീൻ’-നെ കുറിച്ചാണ് ഈ ഡോക്യുമെന്ററി ചർച്ച ചെയ്യുന്നത്.
ചൈനയിലെ കോൺക്രീറ്റ് കടൽഭിത്തി, റഷ്യയിലെ പൊട്ടാഷ് ഖനികൾ തുടങ്ങി അട്ടക്കാമ മരുഭൂമിയിലെ ലിഥിയം ബാഷ്പീകരണ കുളങ്ങളെ വരെ ഒപ്പിയെടുത്ത്, ഭൂമിയുടെ മേൽ മനുഷ്യരുടെ ആധിപത്യം മൂലമുണ്ടായ ഭയാനകമായ മാറ്റങ്ങളെ തെളിവായി നിരത്തുകയാണ് ഡയറക്ടർ.
വാൻകൂവർ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് ഉൾപ്പെടെ പല അവാർഡുകൾ നേടിയ ഡോക്യുമെന്ററി, മനുഷ്യകുലം മൂലം പരിതാപകരമായി മാറിയ ഭൂമിയുടെ ശോചനീയാവസ്ഥ നമുക്ക് കാണിച്ചുതരികയാണ്.