എം-സോണ്‍ റിലീസ് – 1787
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Lars von Trier |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ഡ്രാമ, ഹൊറർ |
സ്വന്തം വീട്ടില്‍ വച്ച് നടക്കുന്ന, ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു മഹാ ദുരന്തത്തെ തുടർന്നുള്ള ഒരു വിവാഹ ബന്ധത്തിന്റെ അധപതനമാണ് ഡാനിഷ് സംവിധായകനായ ലാർസ് വോൺ ട്രയറിൽ നിന്നുള്ള വിവാദമായ ഈ സൈക്കോഡ്രാമ-കം-ഹൊറർ ചിത്രം പറയുന്നത്.
ഒരു ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്തിലെ ഉച്ചതിരിഞ്ഞുള്ള നേരം തങ്ങളുടെ അപ്പാർട്ട്മെന്റിൽ പ്രണയകേളികളില്‍ ഏര്‍പ്പെടുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ (വില്ലെം ഡാഫോ, ഷാർലറ്റ് ഗെയിൻസ്‌ബർഗ്) തങ്ങളുടെ കുട്ടിയെ നിരീക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു.
കടുത്ത വിഷാദത്തിന് അടിമപ്പെടുന്ന ഭാര്യയെ ചികില്‍സിക്കുന്നതിനായി തെറാപ്പിസ്റ്റായ ഭര്‍ത്താവ് അവളെ മരങ്ങളാല്‍ ചുറ്റപ്പെട്ട ഏദന്‍ അവധിക്കാല വസതിയിലേക്ക് കൊണ്ടുവരുന്നു. തുടര്‍ന്ന് സ്ത്രീയുടെ അനിയന്ത്രിതമായ ഉന്മാദത്തിലേക്കുള്ള പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതുമായ അധഃപതനവും, ഞെട്ടിക്കുന്ന ക്ലൈമാക്സും, വിഷാദം, വേദന, നിരാശ, മൂന്ന് യാചകര്‍ എന്നിങ്ങനെ നാല് അധ്യായങ്ങളിലൂടെയാണ് ചിത്രത്തില്‍ പുരോഗമിക്കുന്നത്.
മുന്നറിയിപ്പ്: നഗ്നത, വയലന്‍സ് എന്നിവയുടെ അതിപ്രസരമുള്ളതിനാല്‍ ദുര്‍ബലഹൃദയര്‍ക്കും സദാചാരക്കാര്‍ക്കും ഈ ചിത്രം അനുയോജ്യമായിരിക്കില്ല.