Apur Sansar
അപുർ സൻസാർ (1959)

എംസോൺ റിലീസ് – 441

ഭാഷ: ബംഗാളി, ഇംഗ്ലീഷ്
സംവിധാനം: Satyajit Ray
പരിഭാഷ: വെള്ളെഴുത്ത്
ജോണർ: ഡ്രാമ
Download

461 Downloads

IMDb

8.4/10

Movie

N/A

സത്യജിത് റേ സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, ശർമിള ടാഗോർ എന്നീ അഭിനേതാക്കൾ ചലച്ചിത്രരംഗത്തെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്‌. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സതർലാന്റ് ബെസ്റ്റ് ഒറിജിനൽ ആന്റ് ഇമേജനേറ്റീവ് ഫിലിം , നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്‌സ് ഫോർ ബെസ്റ്റ് ഫൊറിൻ ലാംങ്വേജ് ഫിലിം എന്നീ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അന്തർദേശീയപുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്.