Arcane: League of Legends Season 1
ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് സീസൺ 1 (2021)

എംസോൺ റിലീസ് – 2941

Download

12249 Downloads

IMDb

9/10

Riot Games ന്റെ വീഡിയോ ഗയിമായ League of Legends നെ അടിസ്ഥാനമാക്കി Pascal Charrue, Arnaud Delord എന്നിവർ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ആനിമേഷൻ സീരീസാണ് “ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ്“. ബാക്ക്സ്റ്റോറി ഗെയിമിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഈ സീരീസിൽ പിൽറ്റോവർ, സോൺ എന്നീ നഗരങ്ങളും അവിടുത്തെ ജനങ്ങളുമാണ് പ്രധാന കഥാപാത്രങ്ങൾ. സാങ്കേതികമായും സാമ്പത്തികമായും വാണിജ്യപരമായും പുരോഗതി കൈവരിച്ച സമ്പന്നർ താമസിക്കുന്ന പിൽ റ്റോവറും ഫാക്ടറികളും ഖനികളും മറ്റുമുള്ള തരതമ്യേന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന, അണ്ടർസിറ്റി, ഡൗൺടൗൺ, ഫിഷേഴ്സ് എന്നൊക്കെ അറിയപ്പെടുന്ന ചേരികൾക്ക് സമാനമായ സോണും തമ്മിലുള്ള രാഷ്ട്രീയ പൊരുത്തക്കേടുകളാണ് ഈ സീരീസിന്റെ കാതൽ.

സോണിൽ നിന്നും വൈലറ്റ്, പൗഡർ എന്നീ സഹോദരിമാരും കൂട്ടരും പിൽറ്റോവറിൽ നടത്തുന്നൊരു മോഷണ ശ്രമവും അതിനെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. മാജിക്കിനേയും സാങ്കേതിക വിദ്യയേയും കൂട്ടിയോജിപ്പിച്ച് ഹെക്സ് ടെക് എന്നൊരു പുത്തൻ ആശയം പിൽറ്റോവറിലെ ശാസ്ത്രജ്ഞരായ വിക്ടർ, ജെയ്സ് എന്നിവർ വികസിപ്പിക്കുന്നതിലൂടെ ഈ രണ്ടു നഗരങ്ങൾ തമ്മിലുള്ള അന്തരം വീണ്ടും വർദ്ധിക്കുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ സോണിലെ സിൽക്കോയും തടയിടാൻ പിൽറ്റോവറിലെ ഭരണകൂടവും തയ്യാറെടുക്കുന്നു. ബാക്കി കണ്ടറിയേണ്ടതാണ്.

മികച്ച ആനിമേഷനും ഫൈറ്റ് സീക്വൻസുകളും ബന്ധങ്ങളിലെ വൈകാരികതയും ഈ സീരിസിനെ മസ്റ്റ് വാച്ച് ഗണത്തിൽ ഉൾപ്പെടുത്തുന്നു.