എംസോൺ റിലീസ് – 3426
ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | Fortiche, Riot Games |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ |
പിൽറ്റോവർ, സോൺ എന്നീ നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയാണ് രണ്ടാം സീസണിന്റെയും കാതല്‍. പിൽറ്റോവറിലുണ്ടാകുന്ന ഒരു ആക്രമണത്തെത്തുടര്‍ന്ന് ജിന്‍ക്സിനെ പിടിക്കാന്‍ കൗണ്‍സില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. ജിന്‍ക്സും വൈയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കും ഈ സീസണ്‍ ആഴ്ന്നിറങ്ങുന്നു. അതേസമയം ഹെക്സ്ടെക് സ്വന്തമാക്കാന്‍ നോക്സിയന്‍സ് കൂടെ കളത്തില്‍ ഇറങ്ങുന്നതിലൂടെ കഥാഗതി കൂടുതല്‍ സങ്കീർണ്ണമാകുന്നു.
ആദ്യസീസണിലെയും രണ്ടാം സീസണില്‍ പുതുതായി വന്ന കഥാപാത്രങ്ങള്‍ക്കുമുള്ള ആഴവും പരിണാമങ്ങളുമാണ് ഈ സീസണിനെ വേറിട്ട് നിര്‍ത്തുന്നത്. 2D, 3D ശൈലികൾ ചേരുന്ന അതിമനോഹരമായ ആനിമേഷന്‍ രംഗങ്ങളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങൾ വളരെ നന്നായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഡബ്ബിംഗും ആദ്യ സീസണിനെ കടത്തിവെട്ടുന്ന ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.
മികച്ച ആഖ്യാനവും കലാപരമായ മേന്മയും മനംകവരുന്ന ദൃശ്യാവിഷ്കാരവുള്ള, ഫാന്റസി സീരീസുകളുടെ നിലവാരമുയർത്തുന്ന മികച്ച സൃഷ്ടിയാണ് ഇതെന്ന് നിരൂപകർ വിലയിരുത്തുന്നു.