Backtrack
ബാക്ക്ട്രാക്ക് (2015)

എംസോൺ റിലീസ് – 1840

Download

1548 Downloads

IMDb

5.9/10

മകളുടെ അകാലമരണം പീറ്ററെന്ന മനശാസ്ത്രജ്ഞന് മുന്നിൽ ഒരു അതീന്ദ്രിയവാതിൽ തുറക്കുന്നു. അതോടെ പതിറ്റാണ്ടുകൾക്കുമുമ്പ് അയാൾക്ക് പങ്ക് പറ്റേണ്ടിവന്ന പാപത്തിന് ഇരയായവരുടെ പ്രേതാന്മാക്കളും പ്രതികാരത്തിനിറങ്ങുന്നു. അവരെ നേരിടാനും ഒപ്പം ഭൂതകാലത്തിന്റെ കറകളെ കഴുകികളഞ്ഞ് മനസ്സ് ശുദ്ധീകരിക്കാനും അയാൾ വർഷങ്ങൾക്ക് പിന്നിലേക്ക് നടക്കുന്നു… മനസ്സിൽ കിടക്കുന്നതും മറവിൽ കിടക്കുന്നതുമായ ഓർമ്മകളെ ഓരോന്നോന്നായി വേർതിരിച്ചുകൊണ്ട്… അതാണ് ബാക്ക്ട്രാക്ക്.

പതിഞ്ഞതാളത്തിൽ തുടങ്ങി സൈക്കോളജിക്കൽ/ഹൊറർ/മിസ്റ്ററി/ക്രൈം തുടങ്ങി ത്രില്ലർ ജോണറിന്റെ സമസ്ത ഉപമേഖലയിലും കൈവച്ചിരിക്കുന്നു ‘ബാക്ക്ട്രാക്ക്.’ ആഡ്രിയൻ ബ്രോഡിയെന്ന ഹോളിവുഡ് താരത്തിന്റെ അഭിനയപാടവത്തെ ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ഓസ്ട്രേലിയൻ സിനിമ ശരിക്കും ഉപയോഗിച്ചിട്ടുമുണ്ട്.