Bad Day at Black Rock
ബാഡ് ഡേ അറ്റ് ബ്ലാക്ക് റോക്ക് (1955)

എംസോൺ റിലീസ് – 1709

Subtitle

1218 Downloads

IMDb

7.7/10

Movie

N/A

ഹോളിവുഡിന് ജനപ്രീതി നേടിക്കൊടുക്കാൻ 50കളിലെയും 60 കളിലെയും ത്രില്ലർ സിനിമകൾ ഏറെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് 1955ൽ ഇറങ്ങിയ കളർ ചിത്രം Bad Day At Black Rock.
വളരെ ലളിതമായ കഥയിലൂടെയും ചിത്രം സസ്പെൻസ് നിലനിർത്തുന്നു. അവികസിതമായ പടിഞ്ഞാറേ അമേരിക്കൻ നഗരമായ ബ്ലാക്ക് റോക്കിൽ എത്തുന്ന നായകൻ. ആ നാട്ടുകാർ എല്ലാം തന്നെ സംശയത്തോടെയും ഭയത്തോടെയും നോക്കുന്നത് അയാളെ അത്ഭുതപ്പെടുത്തുന്നു. നാട്ടുകാർ എന്തോ ഒളിക്കുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കി. അത് കണ്ടെത്താൻ അയാൾ ശ്രമിക്കുന്നു.
റോട്ടൺ ടൊമാറ്റോസിൽ 97% അപ്രൂവൽ റേറ്റിങ്ങ് കിട്ടിയ ചിത്രം 2018 – ൽ യു എസ് നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷിക്കാൻ തെരഞ്ഞെടുത്തു.