എം-സോണ്‍ റിലീസ് – 1723
ക്ലാസ്സിക് ജൂൺ 2020 – 10

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Terrence Malick |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ക്രൈം, ഡ്രാമ |
1973 ൽ ഇറങ്ങിയ അമേരിക്കൻ ക്രൈം സിനിമയാണ് “ബാഡ്ലാൻഡ്സ്”. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടെറൻസ് മാലിക് സംവിധാനം ചെയ്ത ചിത്രം എന്നും ഓർമിക്കപ്പെടുന്ന അമേരിക്കൻ ചിത്രങ്ങളുടെ പട്ടികയിലുണ്ട്.
ഹോളി എന്ന പതിനഞ്ചുകാരി നാട്ടിൽ ചവറ് പെറുക്കുന്ന ജോലി ചെയ്യുന്ന കിറ്റ് എന്ന യുവാവുമായി പ്രണയത്തിലാകുന്നു. ബന്ധത്തിന് സ്വാഭാവികമായും എതിർപ്പുകൾ ഉണ്ടായി. അവർ ഒളിച്ചോടുന്നു. മൊണ്ടാനയിലെ വരണ്ട നാട്ടിലേക്കുള്ള അവരുടെ യാത്രയാണ് ചിത്രം. ആ യാത്രയിൽ കിറ്റിന്റെ യഥാർത്ഥ മുഖം അവൾ അറിയുകയാണ്.