Band of Brothers
ബാൻഡ് ഓഫ് ബ്രദേഴ്സ് (2001)

എംസോൺ റിലീസ് – 3623

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Steven Spielberg, Tom Hanks
പരിഭാഷ: വിഷ്‌ണു പ്രസാദ്
ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി

രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ സൈന്യത്തിലെ ഈസി കമ്പനി എന്ന പാരാട്രൂപ്പർ സംഘത്തിന്റെ യഥാർത്ഥ അനുഭവങ്ങളെ ആസ്പദമാക്കി, സ്റ്റീവൻ സ്പിൽബർഗും ടോം ഹാങ്ക്സും ചേർന്ന് സൃഷ്‌ടിച്ച ലോകപ്രശസ്തമായ മിനി സീരീസാണ് ബാൻഡ് ഓഫ് ബ്രദേഴ്‌സ്.

ജോർജിയയിലെ കഠിനമായ പരിശീലന ക്യാമ്പ് മുതൽ, നോർമണ്ടിയിലെ ഡി-ഡേ ലാൻഡിങ്, ബാറ്റിൽ ഓഫ് ദ ബൾജ് തുടങ്ങിയ ചരിത്രപ്രധാനമായ യുദ്ധങ്ങളിലൂടെ, ഒടുവിൽ ജർമ്മനിയിലെ ഹിറ്റ്‌ലറുടെ താവളം പിടിച്ചടക്കുന്നത് വരെയുള്ള ഈസി കമ്പനിയുടെ യാത്രയാണിതിൽ പറയുന്നത്.