Banshee Season 3
ബാൻഷീ സീസൺ 3 (2015)

എംസോൺ റിലീസ് – 2903

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Your Face Goes Here Entertainment
പരിഭാഷ: സാമിർ
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
Download

21497 Downloads

IMDb

8.4/10

പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ.

15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ കാമുകി ഇപ്പോൾ ആ ടൗണിലെ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഭാര്യയും, 2 കുട്ടികളുടെ അമ്മയുമായി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുന്നു. ഇനിയെന്ത്? എന്ന ചോദ്യവുമായി തിരിച്ചുപോകാനൊരുങ്ങുന്ന നായകൻ അവിടെയുള്ളൊരു ബാറിൽ കയറുന്നു. അവിടെ വെച്ച് ബാൻഷീ പോലീസ് സ്റ്റേഷനിൽ പുതുതായി ചാർജ്ജെടുക്കാനെത്തുന്ന ലൂക്കസ് ഹുഡ് എന്ന പോലീസുദ്യോഗസ്ഥനെ പരിചയപ്പെടുന്നു. അപ്പോൾ അവിടേക്ക് വന്ന ഒരു അക്രമ സംഘവുമായി നടക്കുന്ന വെടിവെപ്പിൽ ആ പോലീസുദ്യോഗസ്ഥനും, ആക്രമികളും കൊല്ലപ്പെടുന്നു. പുതിയൊരു ജീവിതം തുടങ്ങാൻ പ്ലാനിട്ടിരുന്ന നായകൻ, എന്നാലത് ഇവിടെത്തന്നെയാവട്ടെ എന്ന തീരുമാനവുമെടുത്ത്, ആ മരണം മറച്ചു വെച്ച് ലൂക്കസ് ഹുഡ് എന്ന അപരനാമത്തിൽ ബാൻഷി പോലീസ് സ്റ്റേഷനിൽ ചാർജ്ജെടുക്കുന്നു. എന്നാൽ, പിന്നീടുള്ള ലൂക്കസിന്റെ ജീവിതം അത്ര എളുപ്പമല്ല. ഒരു ക്രിമിനൽ, പോലീസായി എത്രനാൾ ഇങ്ങനെ ആൾമാറാട്ടം നടത്തി മുന്നോട്ടു പോകും? അതും കൂടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് സംശയം തോന്നാതെ.