Basic Instinct
ബേസിക് ഇൻസ്റ്റിങ്റ്റ് (1992)
എംസോൺ റിലീസ് – 1798
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Paul Verhoeven |
പരിഭാഷ: | ആശിഷ് വി.കെ |
ജോണർ: | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
പോൾ വേറോവെന്റെ സംവിധാനത്തിൽ, ഷാരോൺ സ്റ്റോൺ, മൈക്കിൽ ഡഗ്ലസ് എന്നിവർ അഭിനയിച്ച ഒരു ഇറോടിക് ത്രില്ലർ ചലച്ചിത്രം ആണ് ബേസിക് ഇൻസ്റ്റിങ്റ്റ്.
ഒരു റോക് സ്റ്റാറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിറ്റക്ടീവ് കറൻ, കൊലപാതകം നടത്തി എന്ന് സംശയിക്കപ്പെടുന്ന കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയായ എഴുത്തുകാരിയും ആയി പ്രണയത്തിൽ ആകുന്നതും, തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ചൊരു സസ്പെൻസ് ത്രില്ലറായ ചിത്രം, സുന്ദരമായ ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. തികച്ചും 18+ ചലച്ചിത്രം .
കാതറിൻ ട്രമേൽ എന്ന അതി സുന്ദരിയും, ബുദ്ധി മതിയും ആയ എഴുത്തുകാരി ആയി വേഷമിട്ട ഷാരോൺ സ്റ്റോണിന്റെ മാസ്മരിക സൗന്ദര്യവും, മികച്ച അഭിനയവും ആണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം . ചൂടൻ രംഗങ്ങൾ ധാരാളമുള്ള ഈ ചിത്രം ഷാരോൺ സ്റ്റോണിന്റെ career defining ചിത്രം ആയിരുന്നു. ഈ ഒറ്റ ചിത്രം , ഷാരോണിനെ 90 കളിലെ സെക്സ് സിംബലാക്കി മാറ്റി.
അഭിനേതാക്കളുടെ മികച്ച പ്രകടനം, മികച്ച കഥ, മികച്ച ഛായാഗ്രഹണം എന്നിവ ഈ ചിത്രത്തെ ഒരു ക്ലാസ്സിക് ഇറോടിക് ത്രില്ലർ എന്ന വിശേഷണത്തിന് അർഹമാക്കുന്നു.