Batman
ബാറ്റ്മാൻ (1989)

എംസോൺ റിലീസ് – 3030

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tim Burton
പരിഭാഷ: എൽവിൻ ജോൺ പോൾ
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ

1989ല്‍ അതേ പേരിലുള്ള ഡി. സി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി ടിം ബര്‍ട്ടണ്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ സിനിമയാണ് “ബാറ്റ്മാന്‍” ചിത്രത്തില്‍ ബാറ്റ്മാന്‍ ആയി മൈക്കല്‍ കീറ്റണും, ബാറ്റ്മാന്റെ മുഖ്യശത്രുവായ ജോക്കര്‍ ആയി ജാക്ക് നിക്കോള്‍സണും അഭിനയിച്ചിരിക്കുന്നു.

ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രവും, മികച്ച ആര്‍ട്ട് ഡയറക്ഷന്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും നാമനിര്‍ദേശങ്ങളും ലഭിക്കുകയുണ്ടായി. ഇപ്രകാരം ചിത്രം സാധാരണ പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ നേടിയ വന്‍ ജനപ്രീതി ഇന്ന് കാണുന്ന രീതിയിലേക്ക് സൂപ്പര്‍ഹീറോ ജോണര്‍ വളരാന്‍ കാരണമാവുകയായി.

ഗോഥം നഗരം അതിന്റെ 200 ആം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. കുറച്ച് നാളുകളായി ബാറ്റ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ നഗരത്തിലെ കുറ്റവാളികളെ വേട്ടയാടുന്നു. ഇയാള്‍ സത്യമാണോ അതോ കെട്ടുക്കഥയാണോ എന്ന് ഇപ്പോഴും നഗരവാസികള്‍ക്കും പോലീസിനും ഭയന്നോടുന്ന കുറ്റവാളികള്‍ക്ക് പോലും ഉറപ്പില്ല. ഇതിനിടയിലേക്ക് കോമാളിയുടെ വേഷം ധരിച്ച ജോക്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വില്ലന്‍ ഗോഥം അധോലോകത്തിന്റെ നേതൃത്വം തട്ടിയെടുത്ത് നഗരത്തിലെങ്ങും ഭീതി പടര്‍ത്തുന്നു. ഇരുന്നൂറാം വാര്‍ഷിക ദിനത്തിലേക്ക് നഗരം കൂടുതല്‍ അടുക്കുമ്പോള്‍ ഈ രണ്ട് ശക്തികളും നേര്‍ക്ക് നേര്‍ കൊമ്പ് കോര്‍ക്കുന്നു. എന്നാല്‍ ഇവര് രണ്ട് പേര്‍ക്കും അറിയാത്ത ചില ബന്ധങ്ങളും ഇവരുടെ ഇടയില്‍ ഉണ്ട്.