Batman: The Dark Knight Returns, Part 1
ബാറ്റ്മാൻ: ദ ഡാർക്ക് നൈറ്റ് റിട്ടേൺസ്, പാർട്ട് 1 (2012)

എംസോൺ റിലീസ് – 2948

Download

4263 Downloads

IMDb

8/10

കുട്ടിക്കാലത്തു പലരുടെയും ആരാധന കഥാപാത്രമായിരുന്നു (ഇപ്പോഴും ആണ്) Batman.എന്നാലും പലർക്കും പരിചയമായത് Nolanന്റെ ദ ഡാർക്ക്‌ നൈറ്റ്‌ സീരീസിലൂടെയാകും.പക്ഷെ Nolan ഒരു Realistic Touch കൊടുക്കാൻ വേണ്ടി Batman ന്റെ Comic Style കുറച്ചു മാറ്റിയെടുത്തിരുന്നു.ആനിമേറ്റഡ് സിനിമകളിലൊക്കെ Batman-നെ കുറച്ചുകൂടി Comic Accurate ആയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

എപ്പോഴും ഒരു യുവാവായ Bruce Wayne / Batman ആണ് എല്ലാത്തിലും ഉള്ളത്, എന്നാൽ Frank Miller ന്റെ Dark Knight Returns എന്ന കോമിക് അടിസ്ഥാമാക്കി 2012 ൽ ഇറങ്ങിയ ഈ സിനിമയിൽ നായകൻ തന്റെ 50കളിൽ ആണ്. എന്നാൽ ശരീരത്തിനു മാത്രമേ വയസ്സായിട്ടുള്ളൂ, മനസ് യുവത്യത്തിന്റെ ചോരത്തിളപ്പുകളിൽ തന്നെയാണ്. Justice League ഒക്കെ പിരിച്ചു വിട്ടിട്ടും തന്റെ ഈ വയ്യാത്ത കാലഘട്ടത്തിലും Gotham ത്തിന് വേണ്ടി മുഖമൂടിയണിയാൻ Bruce Wayne നിർബന്ധിതനാകുകയാണ്..

താൻ 10 വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച ആ പഴയ പ്രതാപം തിരിച്ചണിയാൻ Bruce Wayne ന് താൽപര്യമില്ല. അയാൾ തന്റെ ബിസിനസും മറ്റു കാര്യങ്ങളുമൊക്കെയായി വയസുകാലം ചിലവഴിക്കുകയാണ്. എന്നാൽ അതു വരെ ശാന്തമായിരുന്ന ഗോതത്തിൽ ഒരു Mutant Race പെട്ടെന്ന് ഉദിച്ചുയരുന്നു, അവർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു, എതിർക്കുന്നവർമ്മയെല്ലാം കൊന്നുതള്ളുന്നു.എത്രയൊക്കെ ഇതിനെതിരെ കണ്ണടച്ചാലും ഇത് തന്റെ ഉത്തരവാദിത്യം ആണെന്ന് മനസിലാക്കുന്ന ബ്രൂസ് ഒരിക്കൽ കൂടി Batman ആവുകയാണ്, കൂടാതെ ബാറ്മാനെ സഹായിക്കാൻ സ്വയം സന്നദ്ധയാകുന്ന ഒരു പുതിയ Robinഉം. ഇതിലെ ഒരു കാർ ചേസിംഗ്‌ സീൻ തൊട്ട് ക്ലൈമാക്സ് Fight വരെ കാണുന്ന ഫീൽ വേറൊരു Live action കണ്ടാലും കിട്ടില്ല.

കടപ്പാട്: Alokh Venu