Beasts of the Southern Wild
ബീസ്റ്റ്സ് ഓഫ് ദി സതേൺ വൈൽഡ് (2012)

എംസോൺ റിലീസ് – 1994

Download

1173 Downloads

IMDb

7.2/10

അമേരിക്കയിൽ ഒറ്റപ്പെട്ട ഒരു സമൂഹമായ ‘ബാത്ത്ടബ്ബി’ൽ ജീവിക്കുന്ന ആറുവയസുകാരി ഹഷ്പപ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. വലിയൊരു ചിറകെട്ടി ‘സാംസ്കാരിക ലോക’ത്തു നിന്ന് തങ്ങളെ വേർതിരിച്ച പരിഷ്കൃത മനുഷ്യരോട് ബാത്ത്ടബ്ബുകാർക്ക് പുച്ഛമേയുള്ളൂ. കാടൻ ജീവിതവും ഭക്ഷണ രീതിയുമാണെങ്കിലും തങ്ങളുടെ നാടാണ് ഏറ്റവും സുന്ദരമെന്ന് അവർ വിശ്വസിച്ചു പോന്നു. എങ്കിലും തങ്ങളുടെ കൊച്ചു ദ്വീപിനെ വെള്ളത്തിലാക്കാൻ പോന്ന പേമാരിയും കൊടുങ്കാറ്റും ഉടൻ വരുമെന്ന് അവർ ഭയക്കുന്നു.
ദേഷ്യക്കാരനായ അച്ഛന്റെയൊപ്പമാണ് ഹഷ്പപ്പിയുടെ താമസം. രണ്ടു പേർക്കും ആ നാട് വിട്ടു പോകാൻ മടിയാണ്. വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും അച്ഛൻ എന്നും കൂടെയുണ്ടാകുമെന്നാണ് കൊച്ചു ഹഷ്പപ്പിയുടെ വിശ്വാസം. അങ്ങനെയിരിക്കെ ഒരിക്കൽ കൊടുങ്കാറ്റും പേമാരിയും എത്തുന്നു.
ചിത്രം വലിയ നിരൂപക പ്രശംസ നേടി. ഇതിലെ ബാലതാരത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷനും ലഭിച്ചു. ഇത് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഹഷ്പപ്പിയായി അഭിനയിച്ച ക്വാവൻസെനേ വാലിസ്.