എം-സോണ്‍ റിലീസ് – 2050
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bill Condon |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | ഫാമിലി, ഫാൻ്റസി, മ്യൂസിക്കൽ |
മുത്തശ്ശിക്കഥകൾ ഇഷ്ടമുള്ളവരാണ് നമ്മൾ എല്ലാവരും. സുന്ദരിയുടേയും രാക്ഷസന്റെയും കഥ ചെറുപ്പത്തിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.
1991ൽ പുറത്തിറങ്ങിയ ഡിസ്‌നിയുടെ 2D ആനിമേഷൻ ചിത്രം ആയ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിന്റെ ലൈവ് ആക്ഷൻ ആവിഷ്‌കാരമാണ് ഈ ചിത്രം.
സമ്പന്നതയുടെ ധാരാളിത്തത്തിൽ അഹങ്കരിച്ചു നടന്ന രാജകുമാരൻ, തന്റെ വിരുന്നിനിടയിൽ കൊടുങ്കാറ്റിൽ നിന്നും മഴയിൽ നിന്നും അഭയം യാചിച്ചുകൊണ്ട് വന്ന ഒരു വൃദ്ധയെ അവരുടെ വൈരൂപ്യം കണ്ട് മടങ്ങിപ്പോകാൻ ആജ്ഞാപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ആ വൃദ്ധ സുന്ദരിയായ ഒരു മന്ത്രവാദിനി ആയിരുന്നു. രാജകുമാരന്റെ മനസ്സിൽ ആരോടും ആത്മാർത്ഥ സ്നേഹമില്ല എന്നു കണ്ട്, അവർ അവനെ ശപിച്ച് ഭീകര രൂപിയായ ഒരു രാക്ഷസൻ ആക്കി മാറ്റുന്നു. മന്ത്രവാദിനി രാജകുമാരന് സമ്മാനിച്ച റോസാ പുഷ്പത്തിൽനിന്നും അവസാന ഇതളും കൊഴിയുന്നതിന് മുൻപായി ആളുകളെ സ്നേഹിക്കാൻ പഠിച്ചാൽ, ആ സ്നേഹം തിരികെ നേടാൻ കഴിഞ്ഞാൽ ശാപം മോചിക്കപ്പെടും. എന്നാൽ ഭീകരരൂപിയായ രാക്ഷസനെ ആർക്കാണ് സ്നേഹിക്കാനാവുക?
മനോഹരമായ ഒരു ഫീൽ ഗുഡ്, മ്യൂസിക്കൽ ആണ് ഈ സിനിമ. ഗാനങ്ങളും, പശ്ചാത്തലസംഗീതവും, മനോഹരമായ വിഷ്വൽസുമെല്ലാം ചേർന്ന് പ്രേക്ഷകനെ ഒരു മായാലോകത്തിലേക്കാണ് ഈ സിനിമ കൈപിടിച്ചു കൊണ്ടുപോകുന്നത് പോകുന്നത്.