Before Sunrise
ബിഫോർ സൺറൈസ് (1995)

എംസോൺ റിലീസ് – 2153

IMDb

8.1/10

ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ ആദ്യചിത്രമാണ് ബിഫോർ സൺറൈസ്.
അപരിചിതരായ ഒരു ആൺകുട്ടിയും പെൺകുട്ടിയും വളരെ യാദൃശ്ചികമായി ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു. ഇരുവഴിയേ, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്ക് യാത്രയാകാനുള്ള അവർ തുടർന്നും സംസാരിക്കാനുള്ള ആഗ്രഹത്തിൽ ജീവിതത്തിൽ ഒരുമിച്ചുണ്ടായേക്കാവുന്ന ഒരേയൊരു രാത്രി വിയന്നൽ ഒരുമിച്ച് ചിലവഴിക്കാൻ തീരുമാനിക്കുന്നു. കാഴ്ചകൾ കണ്ടും ഓർമകൾ പങ്കുവെച്ചും അവർ തെരുവുകളിലൂടെ നടന്നു കയറുന്നത് പ്രേക്ഷകമനസ്സുകളിലേക്കാണ്.
ഓരോ രംഗങ്ങളും ഓരോ സംഭാഷണങ്ങളും ഒട്ടും തന്നെ നാടകീയതയില്ലാതെ, പ്രേക്ഷകരിലേക്ക് പ്രണയത്തിന്റെ ഒരു അനുഭൂതി പകർന്നു നൽകുന്നു.

എംസോൺ റിലീസ് ചെയ്തിട്ടുള്ള
ബിഫോർ സീരീസിലെ മറ്റ് രണ്ട് സബ്ടൈറ്റിലുകൾ