Believe Me: The Abduction of Lisa McVey
ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ് ലിസ മക്‌വേ (2018)
എംസോൺ റിലീസ് – 2531
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jim Donovan |
പരിഭാഷ: | മുഹമ്മദ് ആസിഫ് |
ജോണർ: | ബയോപിക്ക്, ക്രൈം, ഡ്രാമ |
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ റിലീസായ കനേഡിയൻ സിനിമയാണ് ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ് ലിസ മക്‌വേ.
ഒരു ഡോനട്ട് കടയിൽ ജോലി ചെയ്യുന്ന 17 കാരിയാണ് ലിസ. ഒരു രാത്രിയിൽ നഗരത്തെ വിറപ്പികുന്ന ഒരു സീരിയൽ കില്ലർ ലിസയെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അയാളുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് മാത്രമാകുന്നു അവളുടെ ലക്ഷ്യം.
ഒരു ആക്രമണത്തിനു ശേഷം താൻ പറയുന്നത് ആരും വിശ്വസിക്കാൻ കൂട്ടാക്കാത്തപ്പോൾ ഒരാളുടെ മാനസിക സംഘർഷങ്ങൾ എന്തെല്ലാമായിരിക്കും, അതിനെയെല്ലാം പെർഫോമൻസ് കൊണ്ട് ഗംഭീരമായി പ്രകടിപ്പിക്കുന്നുണ്ട് കേന്ദ്ര കഥാപാത്രമായ കാതി ഡഗ്ലസ്(Katie Douglas)
അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ടും, സിനിമാട്ടോഗ്രഫിയും മ്യൂസിക് കൊണ്ടും സമ്പന്നമാണ് ചിത്രം.
ചെറിയ രീതിയിൽ വയലൻസ് കാണിക്കുന്ന സിനിമ മുതിർന്നവർ കാണാൻ ശ്രമിക്കുക.