എം-സോണ്‍ റിലീസ് – 948
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | William Wyler |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി |
ഹോളിവുഡ് സിനിമാ ചരിത്രത്തിലെ ഇതിഹാസ ചിത്രങ്ങളിലൊന്നാണ് ബെൻ-ഹർ. ല്യൂ വാലസിന്റെ 1880-ലെ ‘ബെൻ-ഹർ: എ ടെയിൽ ഓഫ് ദ ക്രൈസ്റ്റ് എന്ന നോവലിനേയും 1925-ൽ ഇതേ പേരിൽ ഇറങ്ങിയ നിശ്ശബ്ദ സിനിമയേയും അടിസ്ഥാനമാക്കി വില്യം വൈലർ 1959-ൽ സംവിധാനം ചെയ്ത സിനിമയാണ് ബെൻ-ഹർ.
യേശു ക്രിസ്തുവിന്റെ കാലത്ത് ജറുസലേമിൽ ജീവിച്ച ബെൻ-ഹർ എന്ന ജൂത യുവാവിന്റെ അതിജീവനത്തിന്റേയും ആത്മസംഘർഷത്തിന്റേയും കഥയാണ് ഈ ചിത്രം. ചാൾട്ടൺ ഹെസ്റ്റൺ ആണ് ഇതിൽ ബെൻ-ഹർ ആയി വേഷമിട്ടത്. അക്കാലത്ത് നിർമ്മിച്ച ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മുതൽ മുടക്കും ഏറ്റവും വലിയ ഷൂട്ടിംഗ് സെറ്റും വേണ്ടി വന്ന ചിത്രമാണിത്. ഇതിലെ തേരോട്ടമത്സര രംഗങ്ങൾ പ്രശസ്തമാണ്. മികച്ച ചിത്രത്തിനും സംവിധായകനും നടനുമടക്കം പതിനൊന്ന് ഓസ്കർ പുരസ്കാരങ്ങൾ ബെൻ-ഹർ നേടി. നാഷണൽ ഫിലിം രജിസ്ട്രിയിലേക്കും ബെൻ-ഹർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.