Beyond Skyline
ബീയോണ്ട് സ്കൈലൈൻ (2017)

എംസോൺ റിലീസ് – 3287

Download

2422 Downloads

IMDb

5.3/10

സ്കൈലൈനിലെ സംഭവങ്ങൾ നടന്ന അതേ സമയത്ത്, മറ്റൊരിടത്ത് നടക്കുന്ന… കുറെ മനുഷ്യരുടെ ചെറുത്തുനില്പിന്റെ കഥയാണ് ബിയോണ്ട് സ്കൈലൈൻ. പോലീസ് ഉദ്യോഗസ്ഥനായ മാർക്ക്, മകനൊപ്പം മെട്രോയിൽ യാത്ര ചെയ്യവേ പെട്ടെന്നാണ് പവർ നഷ്ടമായി ട്രെയിൻ ഇടിച്ചുനിന്നത്! വയർലെസ്സും പ്രവർത്തിക്കുന്നില്ല. കർത്ത്യബോധമുണർന്ന മാർക്ക്, ട്രെയിനിലെ യാത്രക്കാരെ നയിച്ചുകൊണ്ട് ടണലിലൂടെ നടന്ന് വെളിയിലെത്തി. അപ്പോഴാണ് ഏലിയൻസ് ലോകം ആക്രമിക്കുന്നതും നീലവെളിച്ചവും ഒക്കെ കാണുന്നത്. ആ വെളിച്ചത്തിലേക്ക് നോക്കിയവരെയെല്ലാം അന്യഗ്രഹജീവികൾ പേടകങ്ങളിലേക്ക് വലിച്ചെടുത്തു, ഒപ്പം മാർക്കിന്റെ മകനെയും!

അവനെ രക്ഷിക്കാൻ രണ്ടും കല്പിച്ച് ഷിപ്പിലെത്തിയ മാർക്ക്, അവിടുത്തെ പോരാട്ടങ്ങൾക്കൊടുവിൽ മറ്റൊരു രാജ്യത്തെത്തുന്നു. അവിടുത്തെ വിമതരുമായി സഖ്യമുണ്ടാക്കി അയാൾ ടെക്നോളജിയിൽ ബഹുദൂരം മുന്നിലുള്ള ആ അന്യഗ്രഹജീവികൾക്കെതിരെ കടശ്ശിക്കളിയ്ക്ക് ഒരുങ്ങുകയാണ്. അവർ തട്ടിയെടുത്ത മനുഷ്യരുടെ വിമോചനമാണ് അവരുടെ ലക്ഷ്യം.