എം-സോണ് റിലീസ് – 904

ഭാഷ | ഹിന്ദി, ഇംഗ്ലീഷ് |
സംവിധാനം | Majid Majidi |
പരിഭാഷ | ലിജോ ജോളി, സുനിൽ നടക്കൽ |
ജോണർ | ഡ്രാമ, ഫാമിലി |
ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഇന്ത്യൻ പശ്‌ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്‍റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്‍റെയും പോരാട്ടത്തിന്‍റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മലയാളി താരം മാളവിക മോഹനും, ബോളിവുഡ് താരം ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാനുമാണ് കേന്ദ്രകഥാപത്രങ്ങൾ.