Beyond The Hills
ബിയോണ്ട് ദി ഹില്‍സ് (2012)

എംസോൺ റിലീസ് – 427

ഭാഷ: ഇംഗ്ലീഷ് , റൊമാനിയൻ
സംവിധാനം: Cristian Mungiu
പരിഭാഷ: മോഹനൻ കെ.എം
ജോണർ: ഡ്രാമ
IMDb

7.5/10

Movie

N/A

ക്രിസ്റ്റ്യന്‍ മുംഗ്യു തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന റുമാനിയന്‍ ചലച്ചിത്രമാണ് ബിയോണ്ട് ദി ഹില്‍സ്. ഒരു അനാഥാലയത്തില്‍ വളരുന്ന വോയിചിത, അലീന എന്നീ പെണ്‍കുട്ടികളുടെ സൗഹൃദമാണ് വിഷയം. 19 വയസ്സായപ്പോള്‍ തന്നെ സംരക്ഷിച്ചിരുന്ന കുടുംബത്തോടൊപ്പം പോകാന്‍ അലീന നിര്‍ബന്ധിതയാകുന്നു. പിന്നീടവള്‍ ജര്‍മനിയിലേക്ക് തൊഴില്‍തേടി പോകുകയാണ്. സന്ന്യാസി മഠത്തില്‍ അഭയം തേടിയ വോയിചിതയാകട്ടെ കന്യാസ്ത്രീയായും മാറുന്നു. വോയിചിതയുമായുള്ള അകല്‍ച്ചയില്‍ അസ്വസ്ഥയാകുന്ന അലീന വോയിചിതയെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്. 2012 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ക്രിസ്റ്റ്യന്‍ മുംഗ്യു നേടി. വോയിചിതയായും അലീനയായും വേഷമിട്ട ക്രിസ്റ്റീന ഫ്ലച്ചറും കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്‌കാരവും പങ്കുവെച്ചിരുന്നു.