Bird Box
ബേഡ് ബോക്സ് (2018)

എംസോൺ റിലീസ് – 2093

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Susanne Bier
പരിഭാഷ: തൗഫീക്ക് എ
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ
Subtitle

14188 Downloads

IMDb

6.6/10

2018 ഇല്‍‌ പുറത്തിറങ്ങിയ അമേരിക്കൻ മിസ്റ്ററി,ഹൊറർ, സയൻസ്-ഫിക്ഷൻ, ത്രില്ലറാണ് ബേഡ്ബോക്സ്.ഒരു അജ്ഞാതശക്തി ലോകത്തിലെ ജനങ്ങളെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. അത് എന്താണെന്ന് കണ്ടവർ പിന്നീട് യാതൊരു കാര്യവുമില്ലാതെ ആത്മഹത്യ ചെയ്യുകയാണ്.എല്ലാവർക്കും ഒരു കാര്യം ഉറപ്പാണ്, നിങ്ങൾ അതിനെ കണ്ടാൽ നിങ്ങൾ മരിക്കും. എല്ലാവരെയും പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് അത് കാണിക്കുന്നത്.കണ്ണ് മൂടി ജീവിക്കുക എന്നതാണ് ഏക പോംവഴി.ഇതിനിടയിൽ കൂടി പുതിയൊരു ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന ഒരമ്മയുടെയും രണ്ടു കുട്ടികളുടെയും കഥയാണ് ബേഡ്ബോക്സ് പറയുന്നത്. പുതിയൊരു ജീവിതം തേടിയിറങ്ങിയ അവർക്ക് മുന്നിൽ കുറെ പ്രതിബന്ധങ്ങൾ ആണ് കാത്തിരിക്കുന്നത്.
  താര നിബിഡമായ ചിത്രത്തിൽ നായികയായി അഭിനയിച്ച സാന്ദ്ര ബുള്ളോക് തന്നെയാണ് നിർമാതാക്കളിൽ ഒരാളും