എം-സോണ്‍ റിലീസ് – 2626
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Darren Aronofsky |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | ഡ്രാമ, ത്രില്ലർ |
നതലീ പോർട്ട്മാന് മികച്ച നടിക്കുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിക്കൊടുത്ത ചിത്രം. ‘ സ്വാൻ ലെയ്ക്ക് ‘ എന്ന ലോക പ്രശസ്തമായ ബാലേയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലറാണ് ‘ബ്ലാക്ക് സ്വാൻ’. കണ്ടു കഴിയുമ്പോഴും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമ.
‘ന്യൂയോർക്ക് സിറ്റി ബാലേ കമ്പനി’യിലെ നർത്തകിയാണ് നീന സയേഴ്സ്. ‘ സ്വാൻ ലെയ്ക്ക് ‘ ബാലേ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാലേയുടെ സംവിധായകൻ തോമസ് ലിറോയ്. കഥയിലെ വെള്ള ഹംസത്തെയും (സ്വാൻ) കറുത്ത ഹംസത്തെയും ഒരേ പോലെ അവതരിപ്പിക്കാൻ കഴിയുന്ന നർത്തകിയെയാണ് അയാൾക്ക് വേണ്ടത്. ആഗ്രഹിച്ചതു പോലെ ആ അവസരം നീനയ്ക്ക് ലഭിക്കുന്നു.
പിന്നീട് മനസുകൊണ്ടും ശരീരം കൊണ്ടും ബാലേയിലെ ഹംസങ്ങളായി മാറാനുള്ള കഠിന ശ്രമത്തിലായി അവൾ. പക്ഷേ അവസരം ലഭിച്ചതിനു ശേഷം, അർത്ഥം മനസിലാകാത്ത, പല വിചിത്രമായ സംഭവങ്ങളും നീനയുടെ ജീവിതത്തിൽ നടക്കുന്നു.