Black Widow
ബ്ലാക്ക് വിഡോ (2021)

എംസോൺ റിലീസ് – 2714

കേറ്റ് ഷോർട്ട്ലൻഡ് സംവിധാനം ചെയ്ത മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 24-മത് ചിത്രമാണ് ബ്ലാക്ക് വിഡോ.

MCU യൂണിവേഴ്സിലെ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിന് ശേഷമുള്ള കാലഘട്ടത്തിൽ കഥ പറയുന്ന രീതിയിലാണ് സിനിമ സഞ്ചരിക്കുന്നത്. സിവിൽ വാറിന് ശേഷം സകോവിയൻ ഉടമ്പടി ലംഘിച്ചതിന് പിടികിട്ടാപ്പുള്ളിയായി ഒളിവ് ജീവിതം നയിക്കുന്ന നടാഷയ്ക്ക് ഒരുനാൾ പാഴ്‌സൽ വരുന്നതും അപ്രതീക്ഷിതമായി ആ പാഴ്‌സൽ തട്ടി എടുക്കാൻ ചിലർ നടാഷയെ ആക്രമിക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ലേഡി അവഞ്ചറായ ബ്ലാക്ക് വിഡോയുടെ സോളോ ഫിലിം എന്ന നിലയിൽ റിലീസിന് മുൻപേ തന്നെ വൻ പ്രേക്ഷക പിന്തുണ നേടിയ ചിത്രമായിരുന്നു ഇത്. മാർവെൽ സിനിമ എന്നതിലുപരി സ്കാർലെറ്റ് ജൊഹാൻസൻ, ഫ്ലോറൻസ് പ്യു എന്നിവരുടെ കോമ്പിനേഷൻ സീനുകളിലൂടെ വലിയ അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചു.

മികച്ച സംഘട്ടനരംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. സിവിൽ വാറിനും, ഇൻഫിനിറ്റി വാറിനും ഇടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.