Blade Runner
ബ്ലേഡ് റണ്ണര്‍ (1982)

എംസോൺ റിലീസ് – 656

Download

2716 Downloads

IMDb

8.1/10

ഫിലിപ്പ് കെ ഡിക്ക് എഴുതിയ ആയ “ഡൂ ആൻഡ്രോയ്‌ഡ്‌സ് ഡ്രീം ഓഫ് ഇലക്ട്രിക്ക് ഷീപ്പ്” എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ചിത്രമാണിത്.ബയോ-എഞ്ചിനീയറിംഗ് വഴി ഉണ്ടാക്കിയെടുത്ത മനുഷ്യസമാനമായ റോബോട്ടുകൾ അടിമപ്പണിക്കെതിരെ പ്രതിഷേധിക്കാൻ മനുഷ്യർക്കെതിരെ തിരിയുമ്പോൾ അവരെ വേട്ടയാടി കൊല്ലാനായി ബ്ലേഡ് റണ്ണർ എന്ന് വിളിപ്പേരുള്ള നിയമപാലകരെ നിയമിക്കുന്നു. അങ്ങനെ ഒരു ബ്ലേഡ് റണ്ണർ ആയ ഡെക്കാർഡ് 5 റോബോട്ടുകളെ കണ്ടുപിടിക്കാൻ നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്. ഇതിന്‍റെ രണ്ടാം ഭാഗം 2017ല്‍ പുറത്തിറങ്ങി