എം-സോണ്‍ റിലീസ് – 657
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Denis Villeneuve |
പരിഭാഷ | ശ്രീധർ |
ജോണർ | ആക്ഷൻ,ഡ്രാമ,മിസ്റ്ററി |
1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ തെല്ലും തന്നെ നിരാശരിക്കില്ല എന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. എല്‍എപിഡി വേണ്ടി ജോലി ചെയുന്ന കെ എന്ന ബ്ലേഡ് റണ്ണർ എന്ന തന്റെ ഹോളോഗ്രാഫിക് രൂപത്തിൽ ഉള്ള ജോയ് എന്ന കാമുകിയെ അങ്ങേയറ്റം സ്നേഹികുകയും, അവളുടെ പരിമിതികളായ അവന്റെ റൂമിൽ ചുറ്റുപാടിൽ നിന്നും എനുമേറ്റര്‍ വെച്ച് അവളെ അവന്റെ ഒപ്പം ആ നിഗൂഢത നിറഞ്ഞ ലോകത്തിൽ അവന്റെ ഒപ്പം യാത്ര ചെയുമ്പോൾ , നമ്മൾ അവരുടെ ഭാവിയിലെ പ്രണയ നിമിഷങ്ങൾ ഓരോന്നായി ഊഹിച്ചു നോക്കുന്നു. എന്നാൽ ജോയ് എന്ന ഹോളോഗ്രാഫിക് കാമുകിയ്ക്കു ശാരീരികമായി അവനെ സ്വന്തമാകാൻ കഴിയില്ല എന്ന് ആലോചിക്കുമ്പോൾ, മറ്റൊരു സ്ത്രീയെ മുൻനിർത്തി ആ അവൾ അവനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു. മനുഷ്യ നിർമ്മിതമാണെകിലും തന്റെ യജമാനൻ, അല്ലെങ്കിൽ പങ്കാളിയായി കാണുന്ന ആളെ എങ്ങനെ ആചരിക്കണം എന്ന് ഈ ഹോളോഗ്രാഫിക് സൃഷ്ടിക്കു സാധിക്കും. സാധാ പൈങ്കളി കഥകളിലും ,മെലോഡ്രാമ യിലെ പ്രണയ രംഗങ്ങൾ കണ്ടു വരുന്ന താഴ്‌ന്ന നിരാവാരത്തിൽ ഉള്ള ബന്ധം അല്ല ഇവർ തമ്മിൽ ഉള്ള കെമിസ്ട്രി എന്ന് സിനിമ കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകനും തറപ്പിച്ചു പറയാം . റയാന്‍ ഗോസ്ലിങ്ങിന്‍റെ അതുല്യ പ്രകടനവും , ജോയ് എന്ന ഹോളോഗ്രാഫിക് ആയി അഭിനയിച്ച അന ഡി അര്‍മാസ്ന്‍റെ സൗന്ദര്യത്തിനും അഭിനയ മുഹൂർത്തങ്ങളും അത്ര പെട്ടന് ഒന്നും നമ്മുടെ മനസിൽ നിന്നും മായില്ലായെന്ന്‍ നമുക്ക് പറയാൻ കഴിയും