എം-സോണ്‍ റിലീസ് – 1116
MSONE GOLD RELEASE

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mel Brooks |
പരിഭാഷ | ശ്രീജിത്ത് എസ് പി |
ജോണർ | കോമഡി, വെസ്റ്റേൺ |
മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം സ്വീകരിച്ചില്ല എങ്കിലും സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് ബാർട്ട് അവരുടെ സ്നേഹം നേടിയെടുക്കുകയും മറ്റൊരു കൗബോയ് ആയ ജിം(ജീൻ വൈൽഡർ)ന്റെ സഹായത്തോടെ ആ ടൗണിനെ തകർക്കാൻ വരുന്ന ഗുണ്ടകളിൽ നിന്നും രക്ഷിക്കുന്നു.
ഹോളിവുഡ് വെസ്റ്റേൺ സിനിമകളുടെ തികച്ചും പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ സ്പൂഫ് ആണ് ബ്ലെയ്സിങ് സാഡിൽസ്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച 100 ഹാസ്യ ചിത്രങ്ങളുടെ പട്ടികയിൽ 6ആം സ്ഥാനത്താണ് ഈ സിനിമയുള്ളത്. ഈ സിനിമ 3 ഓസ്കാർ നോമിനേഷൻ നേടിയിട്ടുണ്ട്. 2006ൽ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ് ഈ സിനിമയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ നാഷണൽ ഫിലിം രെജിസ്ട്രിയിൽ ചേർത്ത് സംരക്ഷിക്കാൻ തീരുമാനിച്ചിരുന്നു. $3മില്യൺ ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രം വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. അന്നുവരെ ഇറങ്ങിയ സിനിമകളിൽ ആകെ വരവ് $100മില്യൺ ഡോളർ കടക്കുന്ന പത്താമത്തെ സിനിമയായിരുന്നു ഇത്.