Blood Diamond
ബ്ലഡ് ഡയമണ്ട് (2006)

എംസോൺ റിലീസ് – 487

എഡ്വാർഡ് സ്വിക്ക്ന്‍റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ വാര്‍ ത്രില്ലെര്‍ സിനിമയാണ് ബ്ലഡ്‌ ഡയമണ്ട്.

1991–2002 ലെ സിയറ ലിയോണിലെ സിവില്‍ വാറിന്റെ പശ്ചാത്തലത്തിലൂടെയാണ്
സിനിമ കടന്നുപോകുന്നത് .വളരെ തന്ത്രശാലിയായ ഒരു വജ്ര കടതുകാരനാണ് ഡാനി
ആര്‍ച്ചര്‍..വിമതരും സൈന്യവും തമ്മിലുള്ള യുദ്ധത്തില്‍ കുടുമ്പം മുഴുവനും
നഷ്ട്ടപ്പെട്ട സോളമന്‍ എന്ന മുക്കുവന് അവിചാരിതമായി കിട്ടിയ ഒരു
വിലപിടിപ്പുള്ള വജ്രം കൈക്കലാക്കാന്‍ ആര്‍ച്ചര്‍ നടത്തുന്ന തന്ത്രങ്ങളും
അതിലൂടെ അവര്‍ കടന്നുപോകുന്ന അതിസാഹസികമായ രംഗങ്ങളും പ്രേക്ഷകനെ
മുള്‍മുനയില്‍ നിര്‍ത്തും.കൊര്‍പ്പറേറ്റ്കള്‍ അവരുടെ സ്വാര്‍ഥ
താല്പര്യങ്ങള്‍ക്കായി ഒരു രാജ്യത്തെത്തന്നെ തന്നെ അതിക്രൂരമായി ചൂഷണം
ചെയ്യുന്നു .ഏതൊരു മോശം മനുഷ്യനും അവനു സ്നേഹം കിട്ടുന്ന ഒരു നിമിഷം അവന്
തന്റെ ജീവിതത്തിനു ഒരു അര്‍ഥം കൊടുക്കാന്‍ കഴിയുമെന്ന് ഈ സിനിമ
നമ്മള്‍ക്ക് മനസ്സിലാക്കി തരുന്നു.