Blood Simple
ബ്ലഡ് സിമ്പിൾ (1984)

എംസോൺ റിലീസ് – 2412

Download

5073 Downloads

IMDb

7.5/10

ആബി എന്ന യുവതി, തന്റെ ഭർത്താവായ മാർട്ടിയുമായി അത്ര രസത്തിലല്ല. അയാളുടെ പെരുമാറ്റവും രീതികളുമായി പൊരുത്തപ്പെട്ട് പോകാൻ അവൾക്ക് കഴിയുന്നില്ല. മാർട്ടി ഒരു ബാറിന്റെ ഉടമയാണ്. ഈ ബാറിലെ ജീവനക്കാരനായ റേയുമായി ആബി അടുക്കുന്നു.
ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് വഴിയാണ് അവരുടെ ബന്ധത്തിന്റെ കാര്യം മാർട്ടി അറിയുന്നത്. ഇരുവരുടെയും കിടപ്പറയിലെ ചിത്രങ്ങൾ മാർട്ടിയെ ഡിറ്റക്ടീവ് കാണിക്കുന്നു. ആദ്യം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ മാർട്ടി, പിന്നീട് ഒരു തീരുമാനമെടുക്കുന്നു. ഭാര്യയെയും കാമുകനെയും വകവരുത്തുക. അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. പക്ഷേ കാര്യങ്ങൾ വിചാരിക്കാത്ത വഴിയിലൂടെയാണ് പോകുന്നത്.
ത്രില്ലർ പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രമാണ് ബ്ലഡ് സിമ്പിൾ.