BoJack Horseman Season 1
ബോജാക്ക് ഹോഴ്സ്മൻ സീസൺ 1 (2014)
എംസോൺ റിലീസ് – 2932
ഭാഷ: | ഇംഗ്ലീഷ് |
നിർമ്മാണം: | Tornante Television |
പരിഭാഷ: | ഏബൽ വർഗീസ്, ഉദയകൃഷ്ണ |
ജോണർ: | അനിമേഷൻ, കോമഡി, ഡ്രാമ |
ലോകത്തിലെ ഏറ്റവും മികച്ച ടിവി സീരീസുകളുടെ ലിസ്റ്റുകളിൽ മിക്കപ്പോഴും വരുന്ന പേരാണ് “ബോജാക്ക് ഹോഴ്സ്മൻ“. മൃഗങ്ങളും, മനുഷ്യരും ഒരേപോലെ ജീവിക്കുന്ന ഒരു ലോകത്ത് നടക്കുന്ന കഥ ഇത്രയും ആളുകൾ നെഞ്ചിലേറ്റാൻ കാരണമെന്താണ്? മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു ‘സംസാരിക്കുന്ന കുതിര’ ഒരുപാട് പേരുടെ ഫേസായി മാറിയതെങ്ങനെ?
ബോജാക്ക് ഹോഴ്സ്മൻ ഒരു അനിമേറ്റഡ് കോമഡിയാണ്. തുടക്കം മുതല്‍ അവസാനം വരെ അങ്ങനെയാണ്. വളരെ ബ്രില്ല്യന്റായ കോമഡികൾ ഈ സീരീസിന്റെ ഒരു വലിയ പ്ലസാണ്. നമുക്ക് പരിചയമുള്ള മൃഗങ്ങളുടെ സ്വഭാവരീതികൾ ഇതിലെ കഥാപാത്രങ്ങളിലേക്ക് അവർ കൊണ്ടുവരുന്ന രീതി ഭയങ്കര രസമാണ്.
ഇതിലെ കഥാപാത്രങ്ങളെല്ലാം Relatable ആണ്. ആരും പെർഫെക്ടല്ല. അവർ ചെയ്യുന്ന പ്രവൃത്തികൾ എല്ലായ്പ്പോഴും ശരിയാവില്ല. പക്ഷേ അതിനവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. അത് നമ്മളിലേക്ക് നല്ല രീതിയിൽ Communicate ചെയ്യാന്‍ ഈ ഷോയ്ക്ക് കഴിയുന്നുണ്ട്.
ഇതിലെ സംഭാഷണങ്ങൾ വളരെ മികച്ചതാണ്. നമ്മളിൽ പലരും ഉള്ളിൽ ചിന്തിച്ച കാര്യങ്ങൾ ഇതില്‍ പച്ചയ്ക്ക് പറയുന്നത് കേട്ടാല്‍ അത്ഭുതം തോന്നും. ഇതിലെ എപ്പിസോഡുകളുടെ വൈവിധ്യവും നിങ്ങൾ അനുഭവിച്ചറിയേണ്ട ഒന്നാണ്.
ബോജാക്ക് ഹോഴ്സ്മൻ എന്ന സീരീസിന്റെ ഏറ്റവും വലിയ സവിശേഷത അത് റിയാലിറ്റിയെയും, മാനസിക പ്രശ്നങ്ങളെയും, പല Social Issues നെയും കൈകാര്യം ചെയ്യുന്ന രീതിയാണ്. ഡിപ്രഷൻ, ഒറ്റപ്പെടൽ, അഡിക്ഷൻ, Existential Crisis, Social Anxiety, Toxic Parenting, Dementia, Self Destruction തുടങ്ങിയ അവസ്ഥകളിലൂടെ ഇതിലെ പല കഥാപാത്രങ്ങളും കടന്നു പോവുന്നുണ്ട്. അവരുടെ ബന്ധങ്ങൾ ഇല്ലാതാവുന്നുണ്ട്. പലരും മാനസിക പിരിമുറുക്കം ഉള്ളിലൊതുക്കി ഒരു ചിരിച്ച മുഖം കാട്ടി നടക്കുന്നുണ്ട്. ഇതെല്ലാം നമ്മുടെ ലോകത്തിലെ മനുഷ്യരും നേരിടുന്ന പ്രശ്നങ്ങളാണ്. തെറ്റിനെ തെറ്റായി തന്നെ ഇതിൽ കാണിക്കുന്നു. ഇതുകൂടാതെ അബോർഷൻ, റേസിസം, ലൈംഗിക ചൂഷണം തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ ഡിസ്കസ് ചെയ്യുന്നുണ്ട്.
ആറ് സീസണുകളിലായി മൊത്തം 77 എപ്പിസോഡുകളാണ് ‘ബോജാക്ക് ഹോഴ്സ്മൻ‘ എന്ന സീരീസിൽ ഉള്ളത്. ഓരോ സീസൺ കഴിയുമ്പോഴും കഥ കൂടുതൽ സങ്കീര്‍ണ്ണമാവുന്നു. കഥയിൽ നടക്കുന്ന പല കാര്യങ്ങളും ചങ്കിൽ ഒരു കത്തി കുത്തിയിറങ്ങുന്ന പോലെ നമുക്ക് ഫീൽ ചെയ്യും. അതെല്ലാം നിങ്ങൾ കണ്ടു തന്നെ അനുഭവിച്ചറിയണം.