എം-സോണ്‍ റിലീസ് – 1790
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Taika Waititi |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി |
ജോണർ | കോമഡി, ഡ്രാമ |
ബോയുടെ ലോകം എന്നു വേണമെങ്കിൽ ഈ ചിത്രത്തെ പറയാം.ബോയുടെ അച്ഛൻ ആണ് അവന്റെ ആരാധനാകഥാപാത്രം.മുത്തശ്ശി മരണ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ബോയ്ക്ക് വീടിന്റെ ചുമതല കിട്ടുന്നു.തന്റെ ആരാധനാപുരുഷനായ അച്ഛൻ വരുന്നതോടു കൂടി ബോയിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നു.അച്ഛൻ വന്നത് പണ്ട് കുഴിച്ചിട്ട ഒരു നിധി എടുക്കാൻ ആണ്.ഈ നിധി കുഴിയെടുക്കുമ്പോൾ ബോയ്ക്ക് കിട്ടുന്നു.ഇതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ചിത്രം.
ചെറുപ്പത്തിൽ നമുക്ക് എല്ലാവർക്കും ഉണ്ടായിട്ടുള്ള പോലത്തെ സ്വന്തം ഒരു ഭാവനാ ലോകവും, കളിക്കൂട്ടുകാരോടുള്ള പൊങ്ങച്ചം പറച്ചിലും എല്ലാം ചിത്രം ഒപ്പിയെടുത്തിരിക്കുന്നു.ഒരു സിനിമയാണ് എന്ന് തോന്നിക്കാത്ത വിധം മനോഹരമാണ് ചിത്രത്തിലെ കുട്ടികളുടെ അഭിനയം എന്നത് എടുത്തുപറയേണ്ടതാണ്.
വളരെ രസകരമായി ചിരിപ്പിച്ചും ട്വിസ്റ്റുകളോടും കൂടി മുന്നോട്ട് പോകുന്ന ഈ കൊച്ചു ചിത്രം, ജോജോ റാബിറ്റ് മുതലായ ചിത്രങ്ങളുടെ സംവിധായകൻ തായിക വതിതിയുടെ അധികം അറിയപ്പെടാത്ത മികച്ച ചിത്രങ്ങളിൽ ഒന്നാണ്.