Boy Missing
ബോയ് മിസ്സിംഗ് (2016)

എംസോൺ റിലീസ് – 1236

IMDb

6.4/10

Movie

N/A

വിക്ടര്‍ എന്ന ബാലനെ കാനനപാതയിലൂടെ അലഞ്ഞു തിരിയുന്ന നിലയില്‍ കണ്ടെത്തുന്നു. അവന്‍റെ അമ്മ, പ്രശസ്ത അഭിഭാഷകയായ പട്രീഷ്യ സംഭവമറിഞ്ഞ് ആശുപത്രിയില്‍ പാഞ്ഞെത്തുന്നു. വിക്ടര്‍ ജന്മനാ ബധിരനാണെന്നും അപരിചിതരോട് ആംഗ്യഭാഷയില്‍ മാത്രമേ സംസാരിക്കാറുള്ളൂ എന്നും, അതുകൊണ്ടാണ് പോലീസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരുന്നതെന്നും പട്രീഷ്യ വിശദീകരിക്കുന്നു. സ്കൂളില്‍ എത്തിയയുടന്‍ ഒരാള്‍ തന്നെ തട്ടിക്കൊണ്ട് പോയെന്നും താന്‍ അയാളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും വിക്ടര്‍ മൊഴി നല്കുന്നു. ചാര്‍ലി എന്ന് പേരുള്ള ഒരാളെ സംശയത്തിന്‍റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നു.
വിഖ്യാത സംവിധായകന്‍ ഒറിയോ പൌളോ രചിച്ച് മാര്‍ തര്‍ഗറോണയുടെ സംവിധാനത്തില്‍ 2016 ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറാണ് ബോയ് മിസ്സിംഗ്. തനത് ഒറിയോ പൌളോ ശൈലിയില്‍ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്വിസ്റ്റുകളും ത്രസിപ്പിക്കുന്ന രംഗങ്ങളും, അഭിനയമുഹൂര്‍ത്തങ്ങളും നിറഞ്ഞ ഒരു മികച്ച ചിത്രമാണ് ബോയ് മിസ്സിംഗ്.