Braveheart
ബ്രേവ്ഹാര്‍ട്ട്‌ (1995)

എംസോൺ റിലീസ് – 479

Download

8509 Downloads

IMDb

8.3/10

1995 ല്‍ മെല്‍ഗിബ്സണ്‍ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ബയോഗ്രഫി-ഡ്രാമയാണ് ‘ബ്രേവ്ഹാര്‍ട്ട്‌’. Blind Harry എന്ന കവിയുടെ പ്രശസ്തമായ ‘The Wallace’ എന്ന കവിതയെ ആസ്പദമാക്കി ‘Randall Wallace’ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍, സ്കോട്ട്ലന്റിന്റെ സ്വാതന്ത്ര്യത്തിനും, തന്റെ കാമുകിയുടെ പ്രതികാരത്തിനും വേണ്ടി ഇംഗ്ലണ്ടിലെ ‘എഡ്വാര്‍ഡ് ഒന്നാമന്‍’ രാജാവിനോട് പടനയിച്ച ‘വില്ല്യം വാലസ്’ എന്ന സ്കോട്ടിഷ് നേതാവിന്റെ സംഭവബഹുലമായ ഇതിഹാസ കഥയാണ്‌ ‘ബ്രേവ്ഹാര്‍ട്ട്‌’. കേന്ദ്ര കഥാപാത്രമായ വില്ല്യം വാലസിനെ മെല്‍ഗിബ്സണ്‍ അവതരിപ്പിക്കുന്നു. ജെയിംസ്‌ റോബിന്‍സണ്‍, സീന്‍ ലോലര്‍, സാന്റി നെല്‍സണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ അവതരണം, സംവിധാന മികവ്, ച്ഛായാഗ്രഹണം തുടങ്ങിയവ എടുത്തുപറയേണ്ട ഒന്നാണ്. പത്തോളം അക്കാദമി നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചു. അതില്‍ മികച്ച ചിത്രവും സംവിധാനവും ഉള്‍പ്പെടെ അഞ്ചെണ്ണം നേടുകയും ചെയ്തു. Golden Globe, BAFTA അടക്കം അവാര്‍ഡുകളുടെ ഒരു നിര തന്നെ ‘ബ്രേവ്ഹാര്‍ട്ട്‌’ നേടിയിട്ടുണ്ട്.