എംസോൺ റിലീസ് – 54
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jonathan Mostow |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് “ബ്രേക്ക്ഡൗൺ”
മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന്‍ വണ്ടി നിര്‍ത്തി അവരെ സഹായിക്കാമെന്ന് പറഞ്ഞ് ഏമിക്ക് അടുത്തുള്ള കടയിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു. കുറച്ച് കഴിഞ്ഞ് കടയിൽ എത്തുന്ന ജെഫ് ഏമി അവിടെ എത്തിയില്ല എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളറിയാന്‍ സിനിമ കാണുക.