Brightburn
ബ്രൈറ്റ്ബേൺ (2019)

എംസോൺ റിലീസ് – 3285

Download

4481 Downloads

IMDb

6.1/10

2019-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹീറോ ഹൊറർ ചിത്രമാണ് “ബ്രൈറ്റ്ബേൺ.” തനിക്ക് അസാമാന്യ ശക്തിയുണ്ടെന്ന് കണ്ടെത്തുന്ന അന്യഗ്രഹ വംശജനായ ബ്രാൻഡൻ ബ്രെയർ എന്ന  ആൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. ഒരു ദിവസം രാത്രി കുട്ടികളില്ലാതെ വിഷമിച്ചിരുന്ന കൈൽ-ടോറി ദമ്പതികളുടെ വീടിന് സമീപം ഒരു ബഹിരാകാശ പേടകം തകർന്നുവീഴുന്നിടത്താണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് ബ്രാൻഡൻ ബ്രെയർ എന്ന കുട്ടിയുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ കാണിക്കുന്നത്.

പ്രായപൂർത്തിയായതിൽ പിന്നെ തനിക്ക് അമാനുഷിക  ശക്തിയുണ്ടെന്ന് ബ്രാൻഡൻ പതിയെ മനസ്സിലാക്കുന്നു. അവന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കളായ കൈൽ-ടോറി ദമ്പതികളെ വളരെ അധികം അസ്വസ്ഥരാക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ തന്റെ ശക്തി  ഉപയോഗിക്കുന്നതിനുപകരം, തന്റെ നഗരത്തിലെ ജനങ്ങളെ ദ്രോഹിക്കാനും ഭയപ്പെടുത്താനുമാണ്  ബ്രാൻഡൻ ശ്രമിക്കുന്നത്. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സൂപ്പർ ഹീറോ സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്താത്ത ഒരു ചിത്രമായിരിക്കും ബ്രൈറ്റ്ബേൺ.