Capone
കപോൺ (2020)

എംസോൺ റിലീസ് – 1650

Download

1000 Downloads

IMDb

4.7/10

സ്‌കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. ഒരു ഗാങ്ങ്‌സ്റ്റർ എന്ന പദവി കപോണിന് നഷ്ടമാകുന്നത് 31ആം വയസ്സിൽ കപോൺ ജയിലിലടക്കപെട്ട ശേഷമാണ്.

കപോൺ 2020 എന്ന സിനിമ കപോണിന്റെ ജീവിതം ആസ്പദമാക്കി എടുത്ത മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാണ്, 31 ആം വയസ്സിൽ ജയിൽ അടക്കപെട്ട കപോണിന്റെ ആരോഗ്യസ്ഥിതി ന്യൂറോസിഫിലിസ് എന്ന അസുഖം മൂലം ക്ഷയിച്ച് വന്നു. 10 വർഷങ്ങൾക്ക് ശേഷം ആർക്കും ഒരു ഭീക്ഷണി ആവില്ല എന്ന് കണ്ട്, ഫ്ലോറിഡയിലെ ഒരു ദ്വീപിൽ അദ്ദേഹത്തെ ജീവിക്കാൻ വിട്ടു. ഈ സിനിമ അൽഫോൻസ് ഗബ്രിയേൽ കപോണിന്റെ ജീവിതത്തിലെ അവസാന വർഷമാണ്.
അൽഫോൻസ് കപോണായി ടോം ഹാർഡി വേഷമിടുന്നു.