എംസോൺ റിലീസ് – 1175
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Anthony Russo, Joe Russo |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് & ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിമൂന്നാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014) എന്നീ സിനിമകളുടെ സീക്വലുമാണ് ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ.
ന്യൂയോർക്ക്, വാഷിംഗ്‌ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് 117 രാജ്യങ്ങൾ അംഗീകരിച്ച Sokovia Accords, അവെഞ്ചേഴ്‌സിന് മുന്നിൽ വയ്ക്കുന്നു. Accords പ്രകാരം അവെഞ്ചേഴ്‌സിന് ഇനി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഗവൺമെന്റിന് കീഴിൽ ഓർഡറുകൾക്ക് അനുസരിച്ചു മിഷൻസ് എടുത്തു പ്രവർത്തിക്കാം. അല്ലെങ്കിൽ ഈ പരിപാടി അവസാനിപ്പിച്ചു പോകാം. സ്വാഭാവികമായും ഇത് അവെഞ്ചേഴ്‌സിനെ പിളർത്തി. Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്ന ടോണിയും സംഘവും ഒരുഭാഗത്തും, സ്വന്തം തീരുമാനത്തെയും ഗവണ്മെന്റിനേയും വിശ്വസിക്കുന്ന റോജർസ് മറുഭാഗത്തും.
Accords ൽ ഒപ്പുവെക്കാൻ ടോണിക്ക് ഒരുപാടു ന്യായീകരണങ്ങൾ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ എടുത്തു ചാട്ടക്കാരനും ഇതിനു മുന്നേ തന്റെ തെറ്റായ തീരുമാനം കൊണ്ടാണ് അൽട്രോൺ ഉണ്ടായതെന്ന കുറ്റബോധവും കൊണ്ടാണ് ടോണി Accords ൽ ഒപ്പുവയ്ക്കാം എന്ന് തീരുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും അന്നത്തെ ഗവണ്മെന്റ് ചെയ്ത കാര്യങ്ങളും എല്ലാം നേരിട്ട് കണ്ട ഒരു വ്യക്തി എന്നനിലയിൽ റോജർസ് ഒരിക്കലും ഒരു ഗവണ്മെന്റിനു കീഴിലും പ്രവർത്തിക്കാൻ താല്പര്യം ഇല്ലാത്ത വ്യക്തിയാണ്. അതുപോലെ തന്നെ മുൻ കാലങ്ങളിൽ S.H.I.E.L.D. എന്ന ഗവണ്മെന്റ് ഏജൻസിക്കു കീഴിലും വ്യത്യസ്തമായ അനുഭവം അല്ലായിരുന്നു ക്യാപ്റ്റന്. സ്വയം വിശ്വാസമില്ലാത്ത ടോണി ഒരുഭാഗത്ത്, സ്വന്തം തീരുമാനങ്ങളിൽ മാത്രം വിശ്വസിക്കുന്ന ക്യാപ്റ്റൻ മറുഭാഗത്ത്. ഹൾക്കും തോറും ഒഴികെയുള്ള അവഞ്ചേഴ്സ് ടീം എല്ലാവരും രണ്ടു ചേരിയായി തിരിയുന്നു.