Carol
കാരൾ (2015)

എംസോൺ റിലീസ് – 2277

Download

3738 Downloads

IMDb

7.2/10

1950കളിൽ ജീവിച്ചിരുന്ന കാരൾ എന്ന ധനികയും വീട്ടമ്മയുമായ സ്‌ത്രീയുടെയും അവൾ പ്രണയം കണ്ടെത്തുന്ന തെരേസ് എന്ന യുവതിയുടെയും ജീവിതമാണ് ഈ ചലച്ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്.

തെരേസ് ജോലി ചെയ്യുന്ന, കളിപ്പാട്ടങ്ങളുടെ കടയിൽ തന്റെ മകൾക്കായി ക്രിസ്മസ് സമ്മാനം വാങ്ങാനെത്തിയ കാരൾ, സെയിൽസ്ഗേൾ ആയ തെരേസിനെ കാണുന്നതും, വീണ്ടും കാണാനോ സംസാരിക്കാനോ ഒരു അവസരത്തിനെന്നോണം ഒരുപക്ഷേ മനപ്പൂർവം തന്റെ കയ്യുറകൾ അവിടെ മറന്നുവെച്ചു പോകുന്നതും തുടർന്ന് അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം നമുക്ക് പരിചയപ്പെടുത്തുന്നത്.

സ്ത്രീകളോടാണ് തന്റെ ഭാര്യയ്ക്ക് താൽപ്പര്യമെന്ന് അറിഞ്ഞിട്ടും, വിവാഹമോചനത്തിന്റെ അവസാന ഘട്ടത്തിലെത്തിയിട്ടും സ്വന്തം ഭാര്യയെ സ്നേഹിക്കുകയും അവളെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഭർത്താവിന്റെയും, താൻ ജീവന് തുല്യം സ്നേഹിക്കുന്ന മകളുടെയും, തനിക്ക് ആത്മാർത്ഥ പ്രണയം തോന്നിയ പെൺകുട്ടിയുടെയും ഇടയിൽ പെട്ട് കാരൾ കടന്നുപോകുന്ന വൈകാരിക നിമിഷങ്ങളെ അവതരിപ്പിക്കാൻ കേറ്റ് ബ്ലാഞ്ചെറ്റ് പുലർത്തിയ മികവ് തന്നെയാണ് ചിത്രത്തിന്റെ നെടും തൂണ്. ചിരിയിലും നോട്ടത്തിലും സംസാരത്തിലുമുള്ള വശ്യത കൊണ്ടുതന്നെ ആർക്കും അവരോട് പ്രണയം തോന്നിപ്പോകും

വൈകാരികവും പ്രണയാതുരവുമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്ന ഈ ചിത്രം ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.