എം-സോണ്‍ റിലീസ് – 475
ഭാഷ | കൊറിയൻ |
സംവിധാനം | Hae-jun Lee |
പരിഭാഷ | സിദ്ദീഖ് അബൂബക്കർ |
ജോണർ | ഡ്രാമ, റൊമാൻസ് |
2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള ഒരു ചെറിയ ദ്വീപിൽ എത്തുന്നു. നദിയുടെ ഒരു ഭാഗത്ത് ഫ്ലാറ്റുകളുടെ സമുച്ചയമാണ്. പക്ഷെ നീന്തലറിയാത്ത അയാൾക്ക് അവിടെ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല. അതേ സമയം മൂന്ന് വർഷത്തോളമായി മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലത്ത ഇന്റർനെറ്റ് മുഖേന മാത്രം പുറം ലോകവുമായി ബന്ധപ്പെടുന്ന യുവതിയായ കിം ജങ് ഇയോൻ തന്റെ ജനലിലെ ക്യാമറക്കണ്ണിലൂടെ ദ്വീപിൽ ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളെ കാണുന്നു. പിന്നീട് അവർ തമ്മിലുള്ള വിചിത്രമായ ബന്ധത്തിന്റെ കഥയാണ് കാസ്റ്റ വേ ഓൺ ദി മൂൺ.