Chimpanzee
ചിമ്പാന്‍സി (2012)

എംസോൺ റിലീസ് – 1092

Download

290 Downloads

IMDb

7.1/10

ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്‍റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി മൂന്നു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസിന്‍റെ ഡോക്യുമെന്‍ററി വിഭാഗമായ ഡിസ്നി നേച്ചര്‍ ആണ് ഈ ഡോക്യുമെന്‍ററി നിര്‍മിച്ചിരിക്കുന്നത്.

(ബി‌. ബി. സിയുടെ ഡിനാസ്റ്റിസ് പരമ്പരയിലെ ചിമ്പാന്‍സി എപ്പിസോഡുമായി ഇതിനെ തെറ്റിദ്ധരിക്കരുത്)