Citizen Kane
സിറ്റിസണ്‍ കെയ്ന്‍ (1941)

എംസോൺ റിലീസ് – 2106

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Orson Welles
പരിഭാഷ: ഷാൻ വി.എസ്
ജോണർ: ഡ്രാമ, മിസ്റ്ററി

1941ൽ ഇറങ്ങിയ അമേരിക്കൻ സിനിമയാണ് സിറ്റിസൺ കെയ്ൻ. ആ കാലത്തെ തിയേറ്റർ ആർട്ടിസ്റ്റുകളിൽ ഒരാൾ ആയിരുന്ന ഓർസൻ വെൽസ് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത് വെൽസ് തന്നെയായിരുന്നു. ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു വെൽസ്.

ലോക സിനിമയിലെ ഒരു ബെഞ്ച് മാർക്ക്‌ ആയാണ് സിറ്റിസൺ കെയ്ൻ എന്ന സിനിമയെ കണക്കാക്കുന്നത്. വെൽസിന്റെ ആദ്യ സിനിമ കൂടിയായിരുന്നു സിറ്റിസൺ കെയ്ൻ. ഇന്ന് ലോക സിനിമയിലെ മിക്ക ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമകളും ഫോളോ ചെയ്യുന്നത് സിറ്റിസൺ കെയ്ൻ തുടങ്ങി വെച്ച നരേഷൻ രീതിയാണ്. 1940ൽ ഷൂട്ട്‌ തുടങ്ങിയ ചിത്രം 1941ലാണ് റിലീസ് ആകുന്നത്.

ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന വെൽത്തി ന്യൂസ്‌ പേപ്പർ ടൈക്കൂണിന്റെ ജീവിതം ആണ് ഈ സിനിമയിൽ കാണിക്കുന്നത്. കെയ്ൻ എന്ന പ്രധാന കഥാപാത്രത്തെ വെയിൽസ് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കെയ്നിന്റെ മരണത്തിൽ നിന്നും തുടങ്ങുന്ന കഥ ഫ്ലാഷ്ബാക്കുകളിലൂടെ പുരോഗമിക്കുന്നു. കെയ്ൻ മരിക്കുന്നതിന് മുൻപായി പറയുന്ന “rosebud” എന്ന വാക്കിന്റെ മിസ്റ്ററി അഴിച്ചെടുക്കാൻ ആയി ശ്രമിക്കുന്ന ജെറി തോംപ്സൺ എന്ന ന്യൂസ്‌ പേപ്പർ റിപ്പോർട്ടർ കെയ്നുമായി അടുപ്പം ഉള്ളവരെ ഇന്റർവ്യൂ ചെയ്തു ആ മിസ്റ്ററി സോൾവ് ചെയ്യാൻ ശ്രമിക്കുന്നതാണ് കഥ.

9 – ഓളം അക്കാദമി അവാർഡുകളും സിറ്റിസൺ കെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്

കടപ്പാട് – Sidharth Prakasan